1200 കോടിയും കടന്ന് ദുരന്ധർ

കെ ജി എഫ് 2 വിന്റെ റെക്കോർഡ് ആണ് നിലവിൽ സിനിമ തകർത്തത്.നിലവിൽ ഇന്ത്യൻ ബോക്സ് ഓഫിസിലെ അഞ്ചാമത്തെ ചിത്രമാണ് ദുരന്ധർ;

Update: 2026-01-05 15:34 GMT

 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 1200 കോടി രൂപ എന്ന റെക്കോർഡ് ഹിറ്റ് ആയിരിക്കുകയാണ് ദുരന്ധർ . നിലവിൽ കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കെ.ജി.എഫ് 2-ന്റെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ സിനിമയായി മാറിയ ധുരന്ധർ, നിലവിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.2022-ൽ 1200 കോടി രൂപ നേടിയ കെജിഎഫ് 2-നെ പിന്നിലാക്കിയ ഈ ചിത്രം, ഇപ്പോൾ എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' ₹1230 കോടി എന്ന ചിത്രത്തിന്റെ റെക്കോർഡിന് തൊട്ടുപിന്നാലെയാണ്. തിയേറ്ററുകളിൽ എത്തി കൃത്യം ഒരു മാസം തികയുമ്പോൾ ആഗോളതലത്തിൽ ഏകദേശം 1207 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.ഇന്ത്യയിലെ ആഭ്യന്തര ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് തുടരുന്നത്. അഞ്ചാം വാരാന്ത്യത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് 33 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, 31 ദിവസത്തിനുള്ളിൽ മൊത്തം 772.25 കോടി രൂപ നെറ്റ് കളക്ഷൻ (926.7 കോടി ഗ്രോസ്) സ്വന്തമാക്കി. 'അവതാർ: ഫയർ ആൻഡ് ആഷ്', 'ഇക്കിസ്' തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ധുരന്ധർ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

വിദേശ വിപണികളിലും ചിത്രം മികച്ച ലാഭം നേടുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ നിരോധനം ചിത്രത്തിന്റെ കളക്ഷനെ നേരിയതോതിൽ ബാധിച്ചിട്ടുണ്ട്. നിരോധനമുണ്ടായിട്ടും, ഇതുവരെ 31 ദശലക്ഷം ഡോളർ അന്താരാഷ്ട്ര തലത്തിൽ ചിത്രം നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്

ആദിത്യ ധർ
രൺവീർ സിംഗ് ,മാധവൻ
Posted By on5 Jan 2026 9:04 PM IST
ratings

Similar News