ഉറങ്ങാനേ പറ്റുന്നില്ല, സിനിമ കാണാനും; രോഗാവസ്ഥ തുറന്നുപറഞ്ഞ് അജിത്
Actor Ajith opens up about battling sleep disorder;
വേറിട്ട നടനാണ് അജിത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന്‍. താരാരാധന കൊടികുത്തി വാഴുന്ന തമിഴ് സിനിമയില്‍ സ്വയം വെട്ടിയ വഴിയിലൂടെ സഞ്ചരിക്കുന്ന താരമാണ് അജിത്. സിനിമയ്‌ക്കൊപ്പം റേസിംഗിലും താരം സജീവമാണ്.
സ്വന്തം രോഗാവസ്ഥയെ കുറിച്ചു തുറന്നുപറയുകയാണ് അജിത്ത്. ഇന്‍സോംനിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് താരം. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
രോഗബാധ മൂലം ഉറങ്ങാന്‍ കഴിയുന്നില്ല. നാലു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഉറക്കക്കുറവ് മൂലം സിനിമകളോ വെബ്‌സീരീസോ കാണാന്‍ കഴിയുന്നില്ല. അജിത് പറയുന്നു.
ഭാര്യ ശാലിനിയാണ് ജീവിതത്തില്‍ വലിയ പിന്തുണ നല്‍കുന്നതെന്ന് അജിത് പറയുന്നു. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാറില്ലെന്നും അജിത് പറഞ്ഞു.
അജിത് ഒടുവില്‍ അഭിനയിച്ച ചിത്രം ഗുഡ്, ബാഡ്, അഗ്ലിയാണ്. എകെ64 ആണ് പുതിയ ചിത്രം. ആധിക് രവിചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.