'മധുര കണക്ക് ''ട്രെയിലര്‍

'മധുര കണക്ക് ''ട്രെയിലര്‍;

By :  Sneha SB
Update: 2025-06-19 06:24 GMT

ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുര കണക്ക് ' ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷാ സാരംഗ് , സനൂജ,ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി , ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് പേരടി പ്രൊഡക്ഷന്‍സ് എന്‍ എം മൂവീസ് എന്നീ ബാനറില്‍ ഹരീഷ് പേരടി,നസീര്‍ എന്‍ എം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. എ ശാന്തകുമാര്‍ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. സന്തോഷ് വര്‍മ്മ, നിഷാന്ത് കൊടമന എന്നിവര്‍ എഴുതിയ വരികള്‍ക്ക്

പ്രകാശ് അലക്സ് സംഗീതം പകരുന്നു.ഹരിശങ്കര്‍, ജാസി ഗിഫ്റ്റ്, നിത്യ മാമ്മന്‍ എന്നിവരാണ് ഗായകര്‍.എഡിറ്റിംഗ്- അയൂബ് ഖാന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-ശ്യാം തൃപ്പൂണിത്തുറ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, മേക്കപ്പ്-സുധീഷ് നാരായണന്‍, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,സ്റ്റില്‍സ്- ഉണ്ണി ആയൂര്‍, ഡിസൈന്‍-മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് വി മേനോന്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, നസീര്‍

ധര്‍മ്മജന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനീത് വിജയ്, പ്രൊഡക്ഷന്‍ മാനേജര്‍-നിഷാന്ത് പന്നിയങ്കര, പി ആര്‍ ഒ- എ എസ് ദിനേശ് .

Tags:    

Similar News