രജനികാന്തിന്റെ 'കൂലി' ട്രെയിലര്‍ പുറത്ത്

രജനികാന്തിന്റെ 'കൂലി' ട്രെയിലര്‍ പുറത്ത്;

By :  Sneha SB
Update: 2025-08-04 11:13 GMT

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി 'എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി .രജനികാന്തിന്റെ 171 -മത് ചിത്രമായ 'കൂലി'യില്‍ നാഗാര്‍ജുന,ഉപേന്ദ്ര, സത്യരാജ്,സൗബിന്‍ ഷാഹിര്‍,ശ്രുതിഹാസന്‍, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എം.ജി. ആര്‍,മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അമീര്‍ ഖാന്‍,പൂജ ഹെഗ്ഡെ തുടങ്ങിയവര്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍- ഫിലോമിന്‍ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രര്‍,

ഗാനരചന- മുത്തുലിഗം,ഗായകര്‍-അനിരുദ്ധ് രവിചന്ദര്‍ , ടി. രാജേന്ദ്രന്‍, അറിവ്.നാന്നൂറ് കോടി മുതല്‍മുടക്കുള്ള ഈചിത്രം സ്റ്റാന്‍ഡേര്‍ഡ് , ഐമാക്‌സ് ഫോര്‍മാറ്റു കളില്‍ റിലീസ് ചെയ്യും.ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൂലി 'ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.കേരളത്തില്‍ എച്ച്.എം അസോസിയേറ്റ്‌സ് 'കൂലി ' തിയേറ്ററുകളില്‍ എത്തിക്കും.

https://youtu.be/qeVfT2iLiu0?si=VHG5XNLvaKR_bRZ8

Tags:    

Similar News