'കത്തനാരെ' കാണാന്‍ 'കാന്താര' എത്തി! കേക്ക് മുറിച്ച് വിജയാഘോഷം
Rishab Shetty visits Jayasurya Kantara;
കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ 1 ബോക്‌സോഫിസില്‍ തരംഗമാകുന്നു. ആദ്യ ദിനത്തില്‍ തന്നെ 60 കോടിയോളം രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയ്‌ക്കൊപ്പം കാന്താരയുടെ വിജയം ആഘോഷിക്കാന്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി എത്തി.
വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കാന്താരയുടെ ലൊക്കേഷനില്‍ ജയസൂര്യ സന്ദര്‍ശനം നടത്തിയിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകളും നടത്തിയിട്ടുണ്ട്.
കൊച്ചിയിലെത്തിയപ്പോഴാണ് ഋഷഭ് ഷെട്ടി ജയസൂര്യയെ കാണാന്‍ എത്തിയത്. കേക്ക് മുറിച്ചാണ് ഋഷഭ് ഷെട്ടിക്കൊപ്പം ജയസൂര്യയും കുടുംബവും സന്തോഷം പങ്കുവച്ചത്.
2022-ല്‍ റിലീസ് ചെയ്ത കാന്താരയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റര്‍1. കേരളത്തിലും ചിത്രം വന്‍ വിജയമാണ്. ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 6.05 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.