വിസ നിരസിക്കപ്പെട്ടു: കാനിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശ പങ്കു വച്ച് ഉർഫി ജാവേദ്
കുറച്ചു ദിവസങ്ങളിലായി ഫാഷൻ ആരാധകരുടെ പ്രധാന ആകർഷണം കാനിലെ റെഡ് കാർപ്പറ്റാണ്. ഈ മാസം മെയ് 13 നാണ് റെഡ് കാർപ്പറ്റിന്റെ തിരശീല ഉയർന്നത്. ആരാധകർക്ക് പ്രിയപ്പെട്ട മിക്ക താരങ്ങളും വ്യത്യസ്തങ്ങളും ആകർഷണീയവുമായ വസ്ത്രങ്ങളിൽ കാണിക്കളുടെ മനം കവർന്നു.
എന്നാൽ ഏറെ കാത്തിരുന്ന കാനിൽ പങ്കെടുക്കാൻ കഴിയാത്തതിൻ്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മോഡലും നടിയുമായ ഉർഫി ജാവേദ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് തന്റെ അരങ്ങേറ്റം നഷ്‌ടമായതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഉർഫി പറയുന്നു.
'കാനിൽ പോകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് വിസ നിരസിക്കപ്പെട്ടു. ഞാനും എന്റെ ടീമും കാനിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞങ്ങൾ വ്യത്യസ്‌തമായ പല ഔട്ട്ഫിറ്റുകളും പരീക്ഷിക്കുകയും ചെയ്‌തിരുന്നു. ഞങ്ങളെ തീർത്തും നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു അത്.'-ഉർഫി കുറിച്ചു. ഇതിന് താഴെ ഉർഫിയെ ആശ്വസിപ്പിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കമന്റ് ചെയ്തു.
കാനിൽ ധരിക്കേണ്ടിയിരുന്ന ഔട്ട്ഫിറ്റ് അണിഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ താരം മറ്റൊരു റീലും പങ്കുവച്ചു. ഉർഫി പറയുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള ഗൗണാണ് താരത്തിനായി തയ്യാറാക്കിയിരുന്നത്. പൂവ് വിരിയുന്നതു പോലെയുള്ള ഡിസൈനായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത