നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2' 2025 ഡിസംബര്‍ 5 റിലീസ്

പോസ്റ്ററിലെ മഞ്ഞുമൂടിയതും ഗംഭീരവുമായ പശ്ചാത്തലവും അദ്ദേഹത്തിന്റെ ചലനാത്മകമായ ഭാവവും ഈ കഥാപാത്രത്തിന്റെ തീവ്രതയ്ക്കും മഹത്വത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്.;

By :  Bivin
Update: 2025-10-02 05:10 GMT

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ച ആയാണ് ഒരുക്കിയിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പോസ്റ്ററില്‍ നീളമുള്ള മുടിയും പരുക്കന്‍ താടിയും ഉള്ള ലുക്കിലാണ് ബാലകൃഷ്ണയെ അവതരിപ്പിച്ചിരിക്കുന്നത്. ആഭരണങ്ങള്‍ ധരിച്ച അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വമ്പന്‍ ത്രിശൂലവും കാണാന്‍ സാധിക്കും. പരമ്പരാഗതമായ കുങ്കുമവും തവിട്ട് നിറത്തിലുള്ളതുമായ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പുരാണപരവും ദൈവികവുമായ പ്രതിച്ഛായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പോസ്റ്ററിലെ മഞ്ഞുമൂടിയതും ഗംഭീരവുമായ പശ്ചാത്തലവും അദ്ദേഹത്തിന്റെ ചലനാത്മകമായ ഭാവവും ഈ കഥാപാത്രത്തിന്റെ തീവ്രതയ്ക്കും മഹത്വത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്.

എസ് തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോള്‍ട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ബാലകൃഷ്ണയുടെ ജന്മദിനം പ്രമാണിച്ചു നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷക പ്രതികരണമാണ് സൃഷ്ടിച്ചത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ കാണിച്ചു തന്നത്. ബാലകൃഷ്ണയുടെ ഉഗ്രവും ആത്മീയവുമായ ആവേശം നിറഞ്ഞ അവതാരം ഇതിനോടകം തന്നെ ആരാധകരെയും ജനങ്ങളെയും സിനിമാ പ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിട്ടുണ്ട്.

റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടെ ചിത്രത്തിന്റേതായി വമ്പന്‍ പ്രചാരണ പരിപാടികളാണ് ആരംഭിക്കാന്‍ പോകുന്നത്. ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിക്കുന്ന അപ്‌ഡേറ്റുകളും സര്‍പ്രൈസുകളും ചിത്രത്തില്‍ നിന്ന് വഴിയേ പുറത്തു വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

രചന, സംവിധാനം- ബോയപതി ശ്രീനു, നിര്‍മ്മാതാക്കള്‍- രാം അചന്ത, ഗോപി അചന്ത, ബാനര്‍- 14 റീല്‍സ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന്‍ എസ്, എഡിറ്റര്‍- തമ്മിരാജു, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

Boyapati Srinu
Nandamuri Balakrishna
Posted By on2 Oct 2025 10:40 AM IST
ratings
Tags:    

Similar News