നടി അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗ്ഗീസ്
Actress Archana Kavi got married
നടി അര്‍ച്ചന കവി വിവാഹിതയായി. അവതാരക ധന്യാ വര്‍മയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. റിക്ക് വര്‍ഗ്ഗീസാണ് വരന്‍. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി എന്ന കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ രണ്ടാം വിവാഹമാണിത്. 2016-ലായിരുന്നു നടന്‍ അബീഷ് മാത്യുവുമായുള്ള വിവാഹം. 2021-ല്‍ വേര്‍പിരിഞ്ഞു.
ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന കവി സിനിമയില്‍ എത്തിയത്. മമ്മി ആന്‍ഡ് മീ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹമി ബീ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.