അടി, ഇടി, കബഡി; ബള്‍ട്ടി തകര്‍ക്കുന്നു, ഷെയിനും!
Malayalam Movie Balti Review;
തിയേറ്ററുകളില്‍ അടിച്ചുകയറുകയാണ് ഷെയിന്‍ നിഗം നായകനായ ചിത്രം ബള്‍ട്ടി. ഗംഭീര ദൃശ്യാനുഭവമാണ് നവാഗതനായ സംവിധായകന്‍ ഉണ്ണി ശിവലിംഗം ഒരുക്കിയത്. ആദ്യ ദിവസം കേരളത്തില്‍ നിന്ന് 85 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷന്‍.
ചിത്രത്തിലെ ഷെയിനിന്റെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഈ ഹെവി വെയിറ്റ് കഥാപാത്രം ഷെയില്‍ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ബള്‍ട്ടിയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കൈയടി ലഭിക്കുന്നുണ്ട്. കബഡിയാണ് ചിത്രത്തിലെ 'നായകന്മാരില്‍' ഒരാള്‍!
കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പാലക്കാടാണ് ചിത്രത്തിന്റെ കഥാപരിസരം. ഒരു പ്രദേശത്തെ നാലു യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ പഞ്ച് ചോര്‍ന്നുപോകാതെ സംവിധായകന്‍ ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അഭിപ്രായം. ഒരു തമിഴ് സ്റ്റൈല്‍ സിനിമയാണ് ബള്‍ട്ടി!
ഷെയിനിനൊപ്പം ശന്തനുവും സംവിധായകരായ അല്‍ഫോണ്‍സ് പുത്രനും ശെല്‍വരാഘവനും കൈയടി നേടുന്നുണ്ട്. പുര്‍ണിമയുടെ പ്രകടനം എടുത്തുപറയണം.
അലക്‌സ് ജെ പുളിക്കലാണ് കാമറ. സംഗീതം സായ അഭ്യങ്കാര്‍. എഡിറ്റിംഗ് ശിവകുമാര്‍.