'ജോര്‍ജുകുട്ടി' സ്‌കൂളില്‍ എത്തി; ആവേശത്തില്‍ കുട്ടികള്‍!
Mohanlal Visits School;
By : Raj Narayan
Update: 2025-11-10 16:47 GMT
ദൃശ്യത്തിലെ ജോര്‍ജുകുട്ടി സ്‌കൂളിലെത്തി! തൃപ്പൂണിത്തുറയിലെ ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം സ്‌കൂളിലാണ് കഥാപാത്രത്തിന്റെ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോയില്‍ താരത്തെ കണ്ട് കുട്ടികള്‍ ആവേശഭരിതരാകുന്നുണ്ട്. മോഹന്‍ലാല്‍ വിദ്യാര്‍ത്ഥികളെ നോക്കി ചിരിച്ച് കൈവീശി അഭിവാദ്യം ചെയ്യുന്നു.
ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ നാലാം ഭാഗം ഒരുങ്ങുകയാണ്. ജോര്‍ജ് കുട്ടി നാലു വര്‍ഷത്തിന് ശേഷം വീണ്ടും സ്‌ക്രീനില്‍ എത്തുന്നു.