സമൂഹ മാധ്യമങ്ങളില്‍ ഹിറ്റടിക്കാന്‍ 12 അംഗ സംഘം

ഫേസ് ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ് ഫോമുകളിലൂടെയാണ് അപ്‌ഡേറ്റുകള്‍ സമൂഹത്തിന് മുന്നിലേയ്ക്ക് എത്തുക. സിനിമകളുടെ വിശദമായ വിവരങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പു തന്നെ ലഭിക്കും.;

Update: 2025-12-13 04:52 GMT

ചലച്ചിത്ര മേളയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ എത്തിക്കുന്നത് പന്ത്രണ്ട് അംഗ സംഘം. സമൂഹ മാധ്യമങ്ങളിലൂടെ അപ്‌ഡേറ്റുകള്‍ പൂര്‍ണമായും എത്തിക്കുന്നത് അനുപമയുടെ നേതൃത്വത്തിലുള്ള സംഘമാണ്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഫേസ് ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ് ഫോമുകളിലൂടെയാണ് അപ്‌ഡേറ്റുകള്‍ സമൂഹത്തിന് മുന്നിലേയ്ക്ക് എത്തുക. സിനിമകളുടെ വിശദമായ വിവരങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പു തന്നെ ലഭിക്കും. ഏറ്റവും പുതിയ പോസ്റ്ററുകള്‍, സിനിമകള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഇവയെല്ലാം ഇവരുടെ പോസ്റ്റുകളിലുണ്ടാകും. ചലച്ചിത്ര മേളയില്‍ എത്തുന്ന അതിഥികളെയും ഇവര്‍ പരിചയപ്പെടുത്തും. അവരുടേതടക്കമുള്ള എല്ലാ പരിപാടികളും തത്സമയം സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പങ്കുവയ്ക്കും.

ഇതിനകം തന്നെ ഓരോ പ്ലാറ്റ് ഫോമുകളിലും ഐഎഫ്എഫ്‌കെ പേജുകള്‍ തയ്യാറായി കഴിഞ്ഞു. നിരവധി ഫോളോവര്‍മാരെയും സമ്പാദിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇവരുടെ അപ്‌ഡേറ്റുകള്‍ക്ക് ലഭിക്കുന്നത്. കാലത്തിന് അനുസരിച്ച് കേരള രാജ്യാന്തര മേളയും മാറിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവായി മാറുകയാണ് പുതിയ സംവിധാനം. ചലച്ചിത്ര അക്കാഡമിയാണ് ഇത്തവണ സമൂഹമാധ്യമ ഇടപെടലിനുള്ള സംവിധാനത്തെ ശക്തിപ്പെടുത്തിയത്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാഡമി സമൂഹ മാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുകയായിരുന്നു. വിദേശങ്ങളിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും തത്സമയം മേളയുടെ അപ്‌ഡേറ്റുകള്‍ എത്തുന്നത് മേളയെ വന്‍ വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക തീം തയ്യാറാക്കി ഒരു തുടര്‍ച്ച എന്ന നിലയിലാണ് ഓരോ പോസ്റ്റുകളും ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സമൂഹമാധ്യമ ഇടപെടലുകള്‍ പ്രതിനിധികള്‍ കൂടി സജീവമാകുന്നതോടെ വന്‍ വിജയത്തിലേയ്ക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


https://www.instagram.com/iffklive?igsh=bHp0M3B3ajU3YWty

https://www.facebook.com/share/177ekX9QmE/

IFFK 2025
Kerala Chalachithra Academy
Posted By on13 Dec 2025 10:22 AM IST
ratings
Tags:    

Similar News