കാത്തിരിപ്പിനൊടുവില്‍ ഡബിള്‍ മോഹന്റെ വരവ്! 'വിലായത്ത് ബുദ്ധ' നവംബര്‍ 21ന് തിയേറ്ററുകളില്‍
ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം.;
പൃഥ്വിരാജ് സുകുമാരന്‍ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം.
ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷന്‍ സ്റ്റില്ലു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയെറ്റേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് 'വിലായത്ത് ബുദ്ധ' എന്നാണ് ടീസര്‍ നല്‍കിയിട്ടുള്ള സൂചന. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിയെ കൂടാതെ ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. 'കാന്താര 1 & 2' ന്റെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനര്‍: മനു ആലുക്കല്‍, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, പയസ്‌മോന്‍ സണ്ണി, സൗണ്ട് മിക്‌സ്: എംആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, സ്റ്റണ്ട്‌സ്: രാജശേഖര്‍, കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ഗംഗ, വിഎഫ്എക്‌സ് ഡയറക്ടര്‍: രാജേഷ് നായര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിഐ സ്റ്റുഡിയോ: രംഗ്‌റെയ്‌സ് മീഡിയ, വിഎഫ്‌സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്‌സല്‍ മീഡിയ, എ2കെ24 കമ്പനി, സ്‌പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റില്‍ ആനിമേഷന്‍: ശരത് വിനു, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, പ്രൊമോഷന്‍സ്: പൊഫാക്റ്റിയോ, ടൈറ്റില്‍ ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.