ഒഴുകിപരന്ന ചോരച്ചാലുകള്‍! പോലീസ് വേഷത്തില്‍ സൈജു കുറുപ്പ്, 'ആരം' മോഷന്‍ പോസ്റ്റര്‍ പുറത്ത്
ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിര്‍മ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പ് പോലീസ് വേഷത്തില്‍ എത്തുന്ന 'ആരം' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. 'ഇരവുകളില്‍ മറയുവതാരോ...
പെരുമഴയില്‍ തിരയിവുതാരേ...' എന്ന ഗാനത്തിന്റെ അകമ്പടിയോടെ എത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നല്‍കുന്നതാണ്.
ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരന്‍ സംവിധാനം നിര്‍വ്വഹിക്കുന്നു. സിദ്ദിഖ്, അസ്‌കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിര്‍മ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: ജിത്തു ദാമോദര്‍, എഡിറ്റര്‍: വി. സാജന്‍, സംഗീതം: രോഹിത് ഗോപാലകൃഷണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണന്‍, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്: മനോജ് കിരണ്‍ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോള്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ, സ്റ്റണ്ട്‌സ് റോബിന്‍ ടോം, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, സ്റ്റില്‍സ്: സിബി ചീരന്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാന്‍സിറ്റി, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.