കാടിനെ വിറപ്പിച്ച കൊമ്പന്‍ കാല്‍ച്ചുവട്ടില്‍, കോരിച്ചൊരിയുന്ന മഴയില്‍ മഴുവുമേന്തി തലയുയര്‍ത്തി പെപ്പെ

ചങ്കിടിപ്പേറ്റി 'കാട്ടാളന്‍' സെക്കന്‍ഡ് ലുക്ക് പുറത്ത്, ടീസര്‍ ജനുവരി 16-ന്, വേള്‍ഡ് വൈഡ് റിലീസ് മെയ് 14ന്

Update: 2026-01-14 11:35 GMT

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന 'കാട്ടാളന്‍' സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കോരിച്ചൊരിയുന്ന മഴയില്‍ ഒരു കൊമ്പനുമായുള്ള സംഘട്ടനശേഷം അതിന്റെ മസ്തകം പിളര്‍ന്ന് മഴുവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പെപ്പെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. 'മാര്‍ക്കോ' പോലെ ഹെവി വയലന്‍സ് കാട്ടാളനിലും പ്രതീക്ഷിക്കാം എന്ന് പോസ്റ്റര്‍ അടിവരയിടുന്നുണ്ട്. സിനിമയുടെ ടീസര്‍ ജനുവരി 16-നാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് 14-നാണ്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളന്‍ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് തായ്ലന്‍ഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്‍' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ഹിപ്സ്റ്റര്‍ പ്രണവ് രാജിനേയും കോള്‍ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളന്‍' സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നത്.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ഡിഒപി: ചന്ദ്രു സെല്‍വരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Shereef Mohahhed
Antony Peppe, Dushara Vijayan, Kabir Duhan Singh, Jagadish, Anson Paul
Posted By on14 Jan 2026 5:05 PM IST
ratings
Tags:    

Similar News