പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് 'മാ വന്ദേ'; നായകന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.;

By :  Bivin
Update: 2025-09-22 08:24 GMT

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദന്‍ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്ന 'മാ വന്ദേ' യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുക. കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ യാത്രയെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുക.

അദ്ദേഹത്തിന്റെ ജീവിത യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നത്. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കും. ചിത്രത്തിലൂടെ മുന്നോട്ട് വെക്കാന്‍ പോകുന്ന, 'ഒരു അമ്മയുടെ ഇച്ഛാശക്തി എണ്ണമറ്റ പോരാട്ടങ്ങളെക്കാള്‍ വലുതാണ്' എന്ന കേന്ദ്ര സന്ദേശം പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഛായാഗ്രഹണം - കെ. കെ. സെന്തില്‍ കുമാര്‍ ഐ. എസ്. സി, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറില്‍, ആക്ഷന്‍- കിംഗ് സോളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്- ടിവിഎന്‍ രാജേഷ്, കോ-ഡയറക്ടര്‍- നരസിംഹ റാവു എം, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ- ശബരി

Kranthi Kumar
Unnimukundan
Posted By on22 Sept 2025 1:54 PM IST
ratings
Tags:    

Similar News