തിരിച്ചു വരവ് ഗംഭീരമാക്കി നിവിൻ പോളി അടുത്തത് കൊടൂര വില്ലൻ വാൾട്ടർ
ലോകഷ് കനക രാജ് തിരക്കഥ എഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകൻ ആകുന്ന ബെൻസ് എന്ന ചിത്രത്തിലാണ് നിവിൻ പോളി വില്ലനായി എത്തുന്നത്.;
കഴിഞ്ഞ കുറേ കാലമായി സിനിമയിൽ നിന്ന് വിട്ട് നിന്ന നിവിൻ 2025 ൽ ഫാർമ എന്ന വെബ് സീരീസിൽ തിരിച്ചു വരവ് നടത്തിയിരുന്നു എന്നാൽ സീരീസ് വേണ്ടത്ര ശ്രദ്ധ നേടി ഇല്ല.തുടർന്ന് ഇതേ വർഷം തന്നെ ഡിസംബറിൽ റിലീസ് ചെയ്ത സർവ്വം മായ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്തത്.ഇപ്പോഴിതാ തമിഴിൽ ഒരു മാസ്സ് ആക്ഷൻ ചിത്രത്തിൽ കൊടൂര വില്ലൻ വേഷം ചെയ്യാൻ ഒരുങ്ങുകയാണ് പുള്ളി.ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ബെൻസിൽ നിവിൻ പോളി എത്തുന്നത് കൊടൂര വില്ലനായി.ചിത്രം ലോകേഷ് കനകരാജിന്റെ സീരീസിന്റെ LCU സീരിസിന്റെ തുടർച്ചയാണ് .രാഘവ ലോറൻസ് നായകനായി എത്തുന്ന ചിത്രത്തിൽ വാൾട്ടർ എന്ന വില്ലനെയാണ് നടൻ അവതരിപ്പിക്കുന്നത്. നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു വില്ലൻ വേഷം ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും അത്തരത്തിൽ ഒരു റോൾ ആണ് ബെൻസിലേതെന്നും നിവിൻ പറഞ്ഞു.'വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്… അങ്ങനെയൊരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു എനിക്ക്. കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താത്പര്യമുള്ളത് പോലെ തോന്നില്ലേ അങ്ങനെയിരിക്കുമ്പോഴാണ് ബെൻസിന്റെ കഥ വരുന്നത്. ആദ്യം വേറെ കഥാപാത്രമായിരുന്നു. പിന്നീട് അവർ ലോകേഷുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷമാണ് മെയിൻ വില്ലനാക്കാം എന്ന തീരുമാനത്തിലേക്ക് വരുന്നത്. അങ്ങനെ അവർ രണ്ടാമത് എന്റെ അടുത്ത് വന്നു. പുതിയ കാരക്ടർ ആയിട്ടാണ് രണ്ടാമത് വരുന്നത്. അതെനിക്ക് ഭയങ്കര രസമായിട്ട് തോന്നി. മെയിൻ വില്ലൻ കഥാപാത്രം തന്നെയാണ്. അതും ഞാൻ നന്നായിട്ട് എൻജോയ് ചെയ്തു. ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമർ ഉണ്ട് താനും ഒരു മെയിൻ വില്ലൻ സാധനവുമുണ്ട്', നിവിന്റെ വാക്കുകൾ.