അഖണ്ഡ 2 ഇനി ott യിൽ കാണാം
2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2.;
തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി 2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായി വൻ ബഡ്ജറ്റിൽ ഒരുക്കിയ അഖണ്ഡ 2. തിയേറ്ററിൽ വേണ്ടത്ര വിജയം നേടിയിരുന്നില്ല .എന്നാൽ അഖണ്ഡയുടെ ഒന്നാം ഭാഗം വലിയ കലക്ഷൻ നേടിയിരുന്നു.14 റീൽസ് പ്ലസിന്റെ ബാനറിൽ റാം അചന്തയും ഗോപി അചന്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എം. തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും അഖണ്ഡ 2 നുണ്ട്.ഇപ്പോൾ ഇതാ നെറ്റ്ഫ്ലിക്സിലൂടെ അഖണ്ഡ 2 ഒടിടിയിലെത്തിയിരിക്കുകയാണ്. ജനുവരി 9 ന് സ്ട്രീമിങ് തുടങ്ങി . മലയാളം ,ഹിന്ദി ,തമിഴ് അടക്കമുള്ള ഭാഷകളിൽ ചിത്രം ലഭ്യമാണ്