ജീത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളൻ ജനുവരി 30 ന്. ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Update: 2026-01-16 13:27 GMT

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്‍റെ ട്രെയിലർ എത്തി. ബിജു മേനോനും ജോജു ജോർജും വേറിട്ട വേഷങ്ങളിലാണ് ചിത്രത്തിലെത്തുന്നത്. ഏറെ ഉദ്വേഗജനകമായ നിമിഷങ്ങൾ നിറഞ്ഞ ചിത്രമാകുമിതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും.

'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ.ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി.ഒ.പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം

ജീത്തു ജോസഫ്
ബിജു മേനോൻ ,ജോജു ജോർജ്
Posted By on16 Jan 2026 6:57 PM IST
ratings

Similar News