നിങ്ങൾ പറഞ്ഞില്ലേലും ക്ലൈമാക്സ് ഞങ്ങൾ ഉണ്ടാക്കും എക്കോ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ Ai യിൽ നിർമ്മിച്ച് ആരാധകർ

ചിത്രത്തിന്റെ ക്ലൈമാക്സ് വ്യക്തമായി പറയാതെ ബാക്കി പ്രേക്ഷകരോട് ഊഹിക്കാൻ പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്.ഇപ്പോൾ ഇതാ ചിത്രത്തിന്റെ Ai വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ആരാധകർ;

Update: 2026-01-05 06:10 GMT

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകന് ഊഹിക്കാൻ നൽകിയാണ് സംവിധായകൻ അവസാനിപ്പിച്ചത്.ഇപ്പോൾ ഇതാ ചിത്രത്തിന്റെ ക്ലൈമാക്സ് എ  ഐ യുടെ  സഹായത്തോടെ നിർമ്മിച്ചിരിക്കുകയാണ് ആരാധകർ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഒരു ദിവസം കൊണ്ട് 2.2 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ഈ വീഡിയോ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സ്വന്തമാക്കിയത്. എക്കോ ഓടിടി റിലീസ് ചെയ്ത ശേഷമാണു എ ഐ വീഡിയോ നിർമ്മിക്കപ്പെട്ടത്. 

പിങ്ക് സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചിത്രത്തിൽ ഇല്ലാത്ത ഈ ക്ലൈമാക്സ് രംഗങ്ങൾ പുറത്തുവിട്ടത്. പ്രേക്ഷകർക്ക് ചിന്തിക്കാൻ അവസരം നൽകി വലിയ സ്വീകാര്യത നേടിയ യഥാർത്ഥ ക്ലൈമാക്സിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഈ ഫാൻ വീഡിയോ അവതരിപ്പിക്കുന്നത്.കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം ബാഹുൽ രമേശും ദിൻജിത്ത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'എക്കോ'. ബിയാന മോമിൻ, സൗരഭ് സച്ച്ദേവ, സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ദിൻ ജിത്ത് അയ്യത്താൾ
സംഗീത് പ്രദീപ്, വിനീത് ,നരേൻ
Posted By on5 Jan 2026 11:40 AM IST
ratings

Similar News