ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം. സാഹസം ട്രയിലര്‍ പുറത്തുവിട്ടു.

ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം. സാഹസം ട്രയിലര്‍ പുറത്തുവിട്ടു.;

By :  Sneha SB
Update: 2025-07-28 05:57 GMT

ഈധൈര്യമില്ലാത്ത വന്മാര് പ്രേമിക്കാന്‍ പാടില്ലന്നാണല്ലോ... പക്ഷെ ഞാന്‍ പ്രേമിച്ചു...സേറായിസ്സിനെ ....പക്ഷെ ഒരു ട്വിസ്റ്റുണ്ട്.. ഈ റോണി സഖറിയ ഞാനല്ല.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഈ റഡാറിന്റെ കീഴിലുള്ള എല്ലാ ഹവാല ഇടപാടിലും ഒരു ടെക്കിയുടെ പ്രസന്റ്‌സ് ഉണ്ടായിരുന്നു...ഇതുകളി വേറെയാ മോനേ...ഈ അഡ്വഞ്ചറിന്റെ അവസാനം എന്താന്താണന്ന് എനിക്കും കാണണം....ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളായിരുന്നു മേല്‍ പറഞ്ഞത്.ദുരുഹതകളും, ആക്ഷനും. നര്‍മ്മവും പ്രണയവുമൊക്കെ ഇടകലര്‍ന്ന് വരുന്ന രംഗങ്ങളാണ് ഈ ട്രയിലറില്‍ കാണാന്‍ കഴിയുന്നത്. ഏതു തരം പ്രേക്ഷകനും ആസ്വദിക്കുവാന്‍ കഴിയും വിധത്തിലാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് ഈ ട്രയിലര്‍.സംഭാഷണങ്ങളും, രംഗങ്ങളുമൊക്കെ അതിനു പിന്‍ബലം നല്‍കാന്‍ പോരുന്നതുതന്നെയെന്നു അടിവരയിട്ടുപറയാന്‍ കഴിയും.ആഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിക്കാന്‍ പോരുന്നതാണ്.

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഹ്യൂമര്‍ ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്നു.ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ട്രയിലറില്‍ കാണാന്‍ കഴിയും.

നരേന്‍, ബാബു ആന്റണി, അല്‍ത്താഫ് മലിം, ശബരീഷ് വര്‍മ്മ, സജിന്‍ ചെറുകയില്‍, റംസാന്‍ മുഹമ്മദ്, മേജര്‍ രവി, വിനീത് തട്ടില്‍, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വര്‍ഷ രമേഷ്, ജയശീ. ആന്‍സലിം, എന്നിവരും അജു വര്‍ഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ -സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാര്‍.ഗാനങ്ങള്‍ - വിനായക് ശശികുമാര്‍ -വൈശാഖ് സുഗുണന്‍ സംഗീതം - ബിബിന്‍ ജോസഫ്.ഛായാഗ്രഹണം - ആല്‍ബി.എഡിറ്റിംഗ് -കിരണ്‍ ദാസ്.കലാസംവിധാനം - സുനില്‍ കുമാരന്‍ മേക്കപ്പ് - സുധി കട്ടപ്പന കോസ്റ്റ്യും - ഡിസൈന്‍ -അരുണ്‍ മനോഹര്‍.നിശ്ചല ഛായാഗ്രഹണം -ഷൈന്‍ ചെട്ടികുളങ്ങര.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍.

അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിധീഷ് നമ്പ്യാര്‍.ഡിസൈന്‍ - യെല്ലോ ടൂത്ത്.ആക്ഷന്‍ ഫീനിക്‌സ് പ്രഭു 'എക്‌സിക്കുട്ടീവ്. പ്രൊഡ്യൂസര്‍- ഷിനോജ് ഒടാണ്ടയില്‍, രഞ്ജിത്ത് ഭാസ്‌ക്കരന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ജിതേഷ് അഞ്ചുമന, ആന്റെണി കുട്ടമ്പുഴ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിഹാബ് വെണ്ണല .സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി

ക്കുന്നു.വാഴൂര്‍ ജോസ്.

https://youtu.be/kY4UOqOul7o?si=MTUVksmTPYYSOTyf

Tags:    

Similar News