61-ല്‍ കിയാനു റീവ്‌സിന് പ്രണയസാഫല്യം! സൂപ്പര്‍ താരത്തിന്റെ വിവാഹം അതീവ രഹസ്യമായി
Keanu Reeves Secretly Marries Artist Alexandra Grant;
നടനും സംഗീതജ്ഞനുമായി കിയാനു റീവ്‌സ് വിവാഹിതനായി. 61കാരനായ റീവ്‌സ്, അമേരിക്കന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് 52കാരി അലക്‌സാണ്ട്ര ഗ്രാന്റിനെയായാണ് വിവാഹം കഴിച്ചത്. യൂറോപ്പില്‍ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം.
2009 മുതല്‍ ഇരുവരും അടുപ്പത്തിലാണ്. 2019-ലാണ് പ്രണയ വിവരം വെളിപ്പെടുത്തിയത്. തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിയാനു ജീവിതത്തിലും വലിയ ഹീറോയാണ്. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചാരിറ്റിക്ക് വേണ്ടിയാണ് കിയാനു ചെലവഴിക്കുന്നത്. സാധാരണക്കാനെ പോലെ ജീവിക്കുന്ന, മെട്രോയിലും ട്രെയിനിലുമൊക്കെ സഞ്ചരിക്കുന്ന കിയാനു ജീവിതത്തിലും സൂപ്പര്‍ ഹീറോയാണ്.
1986-ലാണ് ആദ്യ ചിത്രമായ യങ് ബ്ലഡില്‍ കിയാനു അഭിനയിച്ചത്. തുടര്‍ന്ന് വന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ബില്‍ ആന്‍ഡ് ടെഡ്‌സ് എക്‌സലന്റ് അഡ്വഞ്ചര്‍ വലിയ ബ്രേക്കായി. പേയിന്റ് ബ്രേക്ക് എന്ന ചിത്രം കിയാനുവിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കി. സ്പീഡ്, മാട്രിക്‌സ് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി.