തമിഴ് സംവിധായകൻ മാരി സെൽവ രാജിന്റെ ഉറക്കം കെടുത്തിയ ഹിന്ദി ചിത്രം

.'ഒ.ടി.ടിയിലാണ് ഞാൻ ഈ സിനിമ കണ്ടത്. അത് എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. രണ്ടുമൂന്ന് ദിവസത്തോളം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു;

Update: 2025-12-31 14:57 GMT

സുഹൃത്തുക്കളായ രണ്ടുപേർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം അനുഭവിച്ച് പൊലീസ് പരീക്ഷ എഴുതാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ലോക്ക്ഡൗൺ കാലത്തെ തൊഴിലിടങ്ങളിലെ കഷ്ടപ്പാടും തുടർന്നുള്ള ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. ബഷാറത്ത് പീർ 'ന്യൂയോർക്ക് ടൈംസിൽ' എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മസാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ ആണ് സംവിധാനം. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 2026ലെ ഓസ്കാർ പുരസ്കാരത്തിനായുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ച് തമിഴ് സംവിധായകൻ മാരി സെൽവ രാജ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു.'ഒ.ടി.ടിയിലാണ് ഞാൻ ഈ സിനിമ കണ്ടത്. അത് എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. രണ്ടുമൂന്ന് ദിവസത്തോളം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. കൊറോണ ലോക്ക്ഡൗൺ കാലത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കടന്നുപോയതെന്ന് ഞാൻ ചിന്തിച്ചുപോയി. ആ ദിവസങ്ങളിൽ ഞാൻ ആരോടും സംസാരിച്ചിരുന്നില്ല. സിനിമയെ എങ്ങനെ കൂടുതൽ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രം എന്നെ ചിന്തിപ്പിച്ചു' ഇന്ന് മാരി സെൽവരാജ് സുധീർ ശ്രീനിവാസനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു.

Similar News