അഡ്വ. ശ്രീധരന്‍ പിള്ളയായി വിജയരാഘവന്‍; ജൂനിയേഴ്‌സ് ജേണി തീയേറ്ററുകളിലേക്ക്

Malayalam movie Juniors Journey;

Update: 2025-11-06 13:57 GMT


യുവതലമുറയുടെ വ്യത്യസ്തമായ ജീവിത കഥ പറയുന്ന ചിത്രം 'ജൂനിയേഴ്‌സ് ജേണി' നവംബറില്‍ തിയേറ്ററുകളിലേക്ക്. ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിച്ച്, ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാണം സലോമി ജോണി പുലി തൂക്കില്‍.

ദേശീയ അവാര്‍ഡ് ജേതാവ് വിജയരാഘവന്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ജൂനിയേഴ്‌സ് ജേണി'യില്‍, അഡ്വ. ശ്രീധരന്‍ പിള്ള എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. 



ലോഹിതദാസിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്ന നവാഗതനായ സംവിധായകന്‍ ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്‌സ് ജേണിയില്‍ മീനാക്ഷി ആദ്യമായി നായിക വേഷത്തിലെത്തുന്നു. ചിത്രത്തില്‍, നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാല്‍ ആണ്.

സുധീര്‍ കരമന, ശരത് ഗോപാല്‍, മീനാക്ഷി, അരുണ്‍ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, സൗമ്യ ഭാഗ്യംപിള്ള,ജയകൃഷ്ണന്‍, ദിനേശ് പണിക്കര്‍, മേഘനാദന്‍, സുനില്‍ അരവിന്ദ്, ജീജാ സുരേന്ദ്രന്‍, കോബ്രാ രാജേഷ്, വിജയന്‍ കാരന്തൂര്‍, ജോമോന്‍ ജോഷി, കണ്ണന്‍ പട്ടാമ്പി, ശാന്തകുമാരി, നീനാ കുറുപ്പ്, രശ്മി സജയന്‍, ജയദേവ് കലവൂര്‍, ഐശ്വര്യ, വിനോഷ് ജോര്‍ജ്ജ്, ഗോപാലകൃഷ്ണ പിഷാരടി, തോമസ് ജോ പനക്കല്‍, രാഹുല്‍ ആന്റണി, ഗീതിക ഗിരീഷ്, തേനി സുരേഷ്, ഖാദര്‍ തിരൂര്‍, മാസ്റ്റര്‍ അതുല്‍ സുരേഷ്, ശ്രേയ പാര്‍വ്വതി, ലാല്‍കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. 



എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വത്സലാകുമാരി ചാരുമ്മൂട്, ഛായാഗ്രഹണം- ഷിനോബ് ടി.ചാക്കോ, എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം -ബിമല്‍ പങ്കജ്, ഗാനരചന - ഫ്രാന്‍സിസ് ജിജോ, ആലാപനം - ഡോ. മധു മേനോന്‍, ഡോ. ഇ എ.അബ്ദുള്‍ ഗഫൂര്‍, ഷൈമ അപ്പു, പശ്ചാത്തല സംഗീതം -സായ് ബാലന്‍, വി.എഫ്. എക്‌സ്-ശ്രീനാഥ് 91 നെറ്റ് വര്‍ക്ക്, ചമയം -ദേവദാസ്, ആര്‍ട്ട് -ഡാനി മുസിരിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സച്ചി ഉണ്ണികൃഷ്ണന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്- ഷാബിന്‍ ഷാ, ട്രെയിലര്‍ - മോഷന്‍ എഡിറ്റര്‍- ഡ്രാഗണ്‍ ജിറോഷ്, ഗായത്രി വിജയ്, സബ്‌ടൈറ്റില്‍ -രാജേഷ് ജന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജിത് തിക്കൊടി, പ്രൊഡക്ഷന്‍ മാനേജര്‍ -എബിന്‍ രാജ് അമ്പഴത്തില്‍, ഡിസൈന്‍- പ്രശാന്ത് ഐ ഐഡിയ, സംഘട്ടനം - ബ്രൂസ്ലി രാജേഷ്, വസ്ത്രാലങ്കാരം- ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, പി.ആര്‍.ഒ - അയ്മനം സാജന്‍.


Tags:    

Similar News