ഓരോ ഫ്രെയിമിലും ഭയം, പിടിച്ചിരുത്തുന്ന മേക്കിംഗ്, പ്രണവിന്റെ കരിയര്‍ ബെസ്റ്റ്!

Malayalam Movie Dies Irae Review;

Update: 2025-10-31 15:42 GMT



പ്രണവ് മോഹന്‍ലാലിനെ നായകനാക്കി, രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡീയസ് ഈറെ സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറാണ്. കഥാപശ്ചാത്തലം പുതുമയുള്ളതൊന്നുമല്ല. പക്ഷേ, അതിലെ ഓരോ ഫ്രെയിമുകളിലും എന്തോ ഒരു ഭയം തളംകെട്ടി കിടക്കുന്ന പോലെ. ആദ്യാവസാനം പിടിച്ചിരുത്തുന്ന മേക്കിങ്ങാണ് സിനിമയുടെ കാതല്‍.

മലയാളത്തില്‍ എണ്ണം പറഞ്ഞ വിരലിലെണ്ണാവുന്ന ഹൊറര്‍ ചിത്രങ്ങളിലേക്ക് ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്ന ഒരു തിയേറ്റര്‍ അനുഭവമായിരുന്നു ഡീയസ് ഈറെ.

അഭിനേതാക്കളില്‍, പ്രണവിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വേണമെങ്കില്‍ പറയാം. ബാക്കി അധികം കഥാപാത്രങ്ങള്‍ ഒന്നുമില്ല.

ജംപ് സ്‌കെയര്‍ സീനുകള്‍ ഉണ്ടെങ്കിലും, അതിന് മുകളില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു ഭയം ഉണ്ട്. അത് ആവാഹിക്കുന്നതില്‍ വിജയിച്ചതാണ് സംവിധായന്റെ മേന്മ. അയാളത് മുന്‍പും തെളിയിച്ചിട്ടുള്ളതാണല്ലോ!

Full View

എടുത്ത് പറയേണ്ട മറ്റൊരു കാര്യം, പശ്ചാത്തല സംഗീതം വേറെ ലെവല്‍ ആയിരുന്നു. സിനിമയെ സംവിധായകന്റെ വിഷന് മുകളിലേക്ക് ഉയര്‍ത്തി വച്ചതില്‍ ക്രിസ്റ്റോ സേവിയറിന്റെ പങ്ക് ചെറുതല്ല. മേക്ക് അപ്പും മികച്ചതാണ്.

എന്തായാലും ഹൊറര്‍ സിനിമകള്‍ ഇഷ്ടമുള്ള ആളാണ് നിങ്ങളെങ്കില്‍ ചുമ്മാ കേറി കാണുക, ആസ്വദിക്കുക. നല്ലൊരു സിനിമാ അനുഭവം തന്നെയാണ് 'ഡീയസ് ഈറെ'. തിരക്കഥ ദുര്‍ബലമായിരുന്നു. പക്ഷേ, മേക്കിങ് കൊണ്ട് അതിനെ മറികടക്കാന്‍ രാഹുല്‍ സാദാശിവന് കഴിഞ്ഞിട്ടുണ്ട്. 



രാഹുല്‍ സദാശിവന്റെ ഹൊറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് പൂര്‍ണ പിന്തുണയോടെ, അടുത്ത സിനിമയ്ക്കായുളള കാത്തിരിപ്പ്!

Similar News